Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിലെ ബൗഷറിൽനിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

text_fields
bookmark_border
പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആർ.ഒ.പി തേടിയിരുന്നു
മസ്കത്തിലെ ബൗഷറിൽനിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി
cancel

മസ്കത്ത്: മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതു സംബന്ധിച്ച് ശേഷിക്കുന്ന നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ ആറിനാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് റോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിപ്പ് പുറത്തുവിട്ടത്. പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആർ.ഒ.പി അഭ്യർഥിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 15-year-old girl missing from Muscat's Bousher found
Next Story