രാജ്യപുരോഗതിക്കായി പരിശ്രമിക്കും -പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്യുന്നു
കുവൈത്ത്സിറ്റി: കുവൈത്തിന്റെ പുരോഗതിയും അഭിവൃദ്ധിയും ലക്ഷ്യമിട്ട് തന്റെ സർക്കാർ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകും. പുതിയ സർക്കാറിലുള്ള അമീറിന്റെ വിശ്വാസത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രിയായി ചുമതലപ്പെടുത്താനും സർക്കാർ രൂപവത്കരിക്കാനുമുള്ള അമീറിന്റെ ഉത്തരവ് അങ്ങേയറ്റം നന്ദിയോടെയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

