വാട്സ്ആപ് കൂട്ടായ്മ വാർഷികാഘോഷം
text_fieldsവാട്സ്ആപ് കൂട്ടായ്മ ‘പുട്ടും കടലയും തള്ള് ഗ്രൂപ്’ മൂന്നാം വാർഷിക ആഘോഷം നാസർ കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി വാട്സ്ആപ് സംഘടനയായ ‘പുട്ടും കടലയും തള്ള് ഗ്രൂപ്’ മൂന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഫഹാഹീൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഓൾ കേരള ബിയേഡ് സൊസൈറ്റി ചെയർമാൻ നാസർ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ സാദിഖ് അധ്യക്ഷതവഹിച്ചു. സാബിർ സാബിക്കാസ് മുഖ്യാതിഥിയായിരുന്നു. വിജിൻ ദാസ്, അഡ്മിൻമാരായ ഷീബ ജോൺ, ഷിന്റോ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാട്സ്ആപ് കൂട്ടായ്മ വാർഷികാഘോഷംഗ്രൂപ് അംഗങ്ങളുടെ കരോക്കെ ഗാനമേളയും വിവിധ പാടികളും അരങ്ങേറി. അഡ്മിൻ വൈഗ മുരളി സ്വാഗതവും മുഖ്യരക്ഷാധികാരി റഫീഖ് നന്ദിയും പറഞ്ഞു.

