സ്വീകരണം നൽകി
text_fieldsമുഹമ്മദ് കോയക്ക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കുവൈത്ത് കെ.എം.സി.സി മുൻ അംഗവും മുസ് ലിം ലീഗ് പ്രാദേശിക നേതാവുമായ മുഹമ്മദ് കോയ കോയാലിക്കണ്ടിക്ക് ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി കുവൈത്ത് ചാപ്റ്റർ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. കരീം പൂക്കാട് അധ്യക്ഷത വഹിച്ചു. യൂസുഫ് അമ്മിക്കണ്ണാടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, മഹമൂദ് കൊറ്റനാടത്ത്, എ.കെ. യാസിർ, ടി.കെ. കോയ, ടി.പി. അസീസ് എന്നിവർ സംസാരിച്ചു. സംഘടനയുടെ ഉപഹാരം മുഹമ്മദ് കോയക്ക് കൈമാറി. ജനറൽ സെക്രട്ടറി അഹമ്മദ് ശറഫുദ്ദീൻ സ്വാഗതവും മുഹമ്മദ് കോയ കോയാലിക്കണ്ടി നന്ദിയും പറഞ്ഞു.

