വോയ്സ് കുവൈത്ത് അനുശോചന യോഗം
text_fieldsവോയ്സ് കുവൈത്ത് അനുശോചന യോഗത്തിൽ പി.ജി. ബിനു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റി അനുശോചന യോഗം ചേർന്നു. ചെയർമാൻ പി.ജി. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം. രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, ട്രഷറർ അനീജ രാജേഷ്, സെക്രട്ടറി അജിത എം.ആർ എന്നിവർ അനുശോചനമർപ്പിച്ച് സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സുജീഷ് പി.ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ കെ.ബാബു നന്ദിയും പറഞ്ഞു.

