താമസ നിയമലംഘനം: തയ്യൽക്കടയിലെ 35 പേർ അറസ്റ്റിൽ
text_fieldsസംയുക്ത സമിതി റെയ്ഡ് നടത്തിയ ഫർവാനിയയിലെ തയ്യൽ യൂനിറ്റ്
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാൻ സംയുക്ത സമിതി നടത്തിയ പരിശോധനയിൽ ഫർവാനിയയിലെ തയ്യൽ യൂനിറ്റിൽനിന്ന് 45 പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ വസ്ത്രങ്ങൾ തയ്ക്കുന്ന യൂനിറ്റിൽ ജോലി ചെയ്തിരുന്നവരിൽ 17 പേർ ഗാർഹികത്തൊഴിലാളി വിസയിലുള്ളവരായിരുന്നു. 18 പേർ വേറെ സ്പോൺസർമാർക്ക് കീഴിലെ തൊഴിൽ വിസക്കാരായിരുന്നു.
മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച സംയുക്ത സമിതിയാണ് പരിശോധന നടത്തിയത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. വരും ദിവസങ്ങളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

