ട്രാസ്ക് മാതൃദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) വനിത വേദിയുടെ ആഭിമുഖ്യത്തിൽ ‘ആർട്ട് ഓഫ് പാരന്റിങ്’ വെബിനാർ സംഘടിപ്പിച്ചു. കളിക്കളം സെക്രട്ടറി എസ്തർ ഡിന്ജന്റെ പ്രാർഥന ഗാനം ആലപിച്ചു. കളിക്കളം കുട്ടികൾ അമ്മക്കൊരു സമ്മാനം, അമ്മയോടൊപ്പം/അമ്മമാർക്ക് വേണ്ടി ഡാൻസ്, പാട്ട്, കുക്കിങ് എന്നിവ അവതരിപ്പിച്ചു. കാർഡ്, കത്ത്, ഗിഫ്റ്റ് എന്നിവ അമ്മമാർക്ക് സർപ്രൈസ് സമ്മാനങ്ങളും നൽകി.
ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ,ട്രഷറർ ജാക്സൺ,വനിത വേദി ജോയന്റ് സെക്രട്ടറി വിജി ജിജോ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥി മോട്ടിവേഷൻ സ്പീക്കർ രശ്മി ഷിജു ആർട്സ് ഓഫ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. ട്രാസ്ക് വനിത വേദി ജനറൽ കൺവീനർ ഷെറിൻ ബിജു അധ്യക്ഷത വഹിച്ചു. കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ സ്വാഗതവും വനിത വേദി സെക്രട്ടറി പ്രീന സുദർശൻ നന്ദിയും പറഞ്ഞു.

