കലാ-കായിക വിനോദ പരിപാടികളുമായി ടിഫാക്ക് പിക്നിക്
text_fieldsടിഫാക്ക് പിക്നിക്കിൽ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക് ) പിക്നിക്ക് സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പിക്നിക്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികളും ടിഫാക്ക് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും നടന്നു.
പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. പി.ജി. ബിനു, ജിജോ ഔസേപ്പ്, വിവേക് സ്റ്റാൻലി, ഷിബു ക്ലൈമൻസ്, ജോൺ മിറാൻഡ് എന്നിവർ സംസാരിച്ചു. കേരള എക്സ്പാറ്റസ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെഫാക് ) സംഘടിപ്പിച്ച അന്തർ ജില്ല ഫുട്ബാൾ മാസ്റ്റേഴ്സ് ലീഗ് വിജയികളായ ജേർസെൻ ടിഫാക്ക് മാസ്റ്റേഴ്സ് ടീം അംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും ടിഫാക്ക് കേന്ദ്ര കമ്മിറ്റിയുടെ വക സ്നേഹോപഹാരങ്ങൾ കൈമാറി. പി.ജി. ബിനു, ഷിബു ക്ലൈമൻസ്, ജോൺ മിറാൻഡ് എന്നിവർ പഹാരങ്ങൾ സമ്മാനിച്ചു.
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനങ്ങൾ ടിഫാക്ക് ഭാരവാഹികൾ വിതരണം ചെയ്തു. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

