Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാഫ് പേ ബാക് ഓഫറുമായി സണ്ണക്സ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ് ലിമിറ്റഡിന്റെ ഫാഷൻ ബ്രാൻഡായ സണ്ണക്സ് ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് കുവൈത്തിൽ ‘ഹാഫ് പേ ബാക്’ പ്രമോഷൻ പ്രഖ്യാപിച്ചു. മാർച്ച് എട്ട് മുതൽ 23 വരെയാണ് പ്രമോഷൻ കാലയളവ്. ഈ സമയങ്ങളിൽ 20 കുവൈത്ത് ദിനാറിന് പർച്ചേസ് ചെയ്യുന്നവർക്ക് 10 ദിനാർ മൂല്യമുള്ള ലുലു ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. ഷോപ്പിങ് നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച് 23 വരെ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. ഏത് കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് സണ്ണക്സിന്റെ ജീൻസ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ് കമ്പനി ഉറപ്പുനൽകുന്നത്.
Next Story

