എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം
text_fieldsകെ.ഐ.സി സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണത്തിൽ അജ്മൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.
ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സർഗലയ കൺവീനർ അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി സ്ഥാപക ദിന സന്ദേശം കൈമാറി.
മേഖല നേതാക്കളായ അബ്ദുൽ റസാഖ് ദാരിമി, അബ്ദുൽ റഷീദ് മസ്താൻ, അബ്ദുൽ കരീം ഫൈസി, മിസ്ഹബ് തായില്ലത്ത്, കെ.വി.ഇബ്രാഹീം ആശംസകൾ നേർന്നു. കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി, മുഹമ്മദാലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ, ഹസ്സൻ തഖ്വ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹി
ച്ചു. ആക്റ്റിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.

