ഖൈത്താനിൽ സുരക്ഷ പരിശോധന; 13 പേർ അറസ്റ്റിൽ
text_fieldsഖൈത്താനിൽ സുരക്ഷ ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: ഖൈത്താനിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ പരിശോധന. പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 13 പേർ അറസ്റ്റിലായി. വിസ കാലാവധി കഴിഞ്ഞവരെയും വിവിധ കേസുകളിൽ വാറന്റുണ്ടായവരെയും പിടികൂടി. ഓപ്പറേഷനിൽ 184 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യുസുഫ് അൽ അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.വിവിധ മന്ത്രാലയങ്ങളുടെ പിന്തുണയും പരിശോധനക്കുണ്ടായി. വാഹനങ്ങളിലും കാൽനടയാത്രക്കാരിലും സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടത്തിവരികയാണ്. ഇവ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.

