റൺ കുവൈത്ത് ശനിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുട്ടികളെയും പ്രത്യേക പരിചരണം ആവശ്യമുള്ളവരെയും സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്താമത് റൺ കുവൈത്ത് ചാരിറ്റി റൺ ശനിയാഴ്ച. ആരോഗ്യ മേഖലയിലെ സന്നദ്ധ സംഘടനയായ ഫൗസിയ സുൽത്താൻ ഹെൽത്ത് കെയർ നെറ്റ്വർക്കാണ് സംഘാടകർ. ശനിയാഴ്ച രാവിലെ എട്ടിന് മരീന ക്രസന്റിൽ പരിപാടി ആരംഭിക്കും.അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ മത്സരങ്ങളുണ്ടാകും.
കുട്ടികൾക്കായുള്ള കായിക വിനോദങ്ങളും പ്രവർത്തനങ്ങളും മുതിർന്നവർക്കും കുടുംബത്തിനും വിനോദ പരിപാടികളും സംഘടിപ്പിക്കും. നേരത്തേയുള്ള മത്സരത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കുകയും 40,000ത്തിലധികം ദീനാർ സമാഹരിക്കാനും കഴിഞ്ഞിരുന്നു.500ലധികം ചികിത്സ സൗകര്യങ്ങൾ നൽകാൻ ഇത് സംഘടനക്ക് സഹായകമായി.

