സമന്വയ ഒാണാഘോഷവും കുടുംബ സംഗമവും
text_fieldsകുവൈത്ത് അബ്ബാസിയ സമന്വയ കൾച്ചറൽ സൊസൈറ്റി ഒാണാഘോഷം സാമൂഹിക പ്രവർത്തകൻ സാം നന്ത്യട്ട് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയ സമന്വയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
ഓണാഘോഷപരിപാടികൾ സാമൂഹിക പ്രവർത്തകൻ സാം നന്ത്യട്ട് ഉദ്ഘാടനം ചെയ്തു. ജെയിംസ് വി. കൊട്ടാരം അധ്യക്ഷതവഹിച്ചു. ജീമോൻ ചാക്കോളമണ്ണിൽ, മിനി ജോസുകുട്ടി, സൂരജ് പി. സുകുമാരൻ, ഷിബു കോന്നി, ബൈജു ആലുവ, ഷിബിൻ പുനലൂർ, എന്നിവർ സംസാരിച്ചു.
ജീന സാറ, ജോഷ് തോമസ് മാത്യു, ജോന ജോർജ്, അൻവിൻ ജെയിംസ്, രോൺ ജോസഫ്, നിരഞ്ജന സൂരജ് എന്നിവർ നേതൃത്വം നൽകി. റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും മാവേലിയും കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

