റാന്നി പ്രവാസി സംഘം ഓണാഘോഷം
text_fieldsറാന്നി പ്രവാസി സംഘം ഓണാഘോഷം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം
ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 വിപുലമായി ആഘോഷിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷം മുഖ്യ അതിഥിയും രക്ഷാധികാരിയുമായ റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റിനു കണ്ണാടിക്കൽ സ്വാഗതവും ജനറൽ കൺവീനർ അനിൽ ചാക്കോ നന്ദിയും പറഞ്ഞു. പ്രമോദ് നാരായൺ എം.എൽ.എക്ക് ട്രഷറർ അനീഷ് ചെറുകര മെമന്റോ നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക നേതാക്കളായ റോയ് കൈതവന, റോയ് വർഗീസ്, സി.എം ഫിലിപ്പ്, മെമ്പർ എൽബിനും ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.

