പ്രഫ. സിദ്ദീഖ് ഹസെൻറ നിര്യാണം: പടിയത്ത് ഫാമിലി വെൽഫെയർ അസോ. ഓവർസീസ് യൂനിറ്റ് അനുശോചിച്ചു
text_fieldsദുബൈ: പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള അമീറുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ പടിയത്ത് ഫാമിലി വെൽഫെയർ അസോസിയേഷൻ ഓവർസീസ് യൂനിറ്റ് അനുശോചനം രേഖപ്പെടുത്തി.
തുല്യതയില്ലാത്ത മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്ന് പ്രസിഡൻറ് ബഷീർ പടിയത്ത് അനുസ്മരിച്ചു. വിഷൻ പദ്ധതിക്ക് വേണ്ടിയുള്ള കണ്ടുമുട്ടലിൽ ''നമുക്ക് വേണ്ടത് പണമല്ല, ആളുകളെയാണ്'' എന്ന അദ്ദേഹത്തിെൻറ വാക്കുകൾ ഇപ്പോഴും മറക്കാനാവുന്നില്ല. പിതൃതുല്യനായ അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർഥനകൾക്കൊപ്പം അദ്ദേഹം തുടങ്ങിവെച്ച ദൗത്യങ്ങള്‍ നമുക്ക് ഏറ്റെടുക്കാന്‍ ആവുമെന്ന് പ്രത്യാശിക്കാമെന്നും ബഷീർ പടിയത്ത് പറഞ്ഞു.
എന്നെന്നും അലയടിക്കുന്ന സ്നേഹത്തിെൻറ ഓളങ്ങൾ സഹജീവികളിൽ നിലനിർത്തിയ മഹാമനുഷ്യസ്നേഹിയാണ് സിദ്ദീഖ് ഹസനെന്ന് മുഹമ്മദ് അലി അബ്ബാസ് പടിയത്ത് പറഞ്ഞു. സമൂഹത്തെ മൊത്തത്തിൽ വിഭാവന ചെയ്തുകൊണ്ടുള്ള സേവനസന്നദ്ധ പുനരധിവാസ പ്രവർത്തനങ്ങളും അതിന് വേണ്ടി രൂപവത്കരിച്ച സംഘടനാ സംവിധാനങ്ങളും ലോകത്തിന് സമർപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിെൻറ പരിശ്രമങ്ങളെ അക്കമിട്ടോ അളന്നെടുത്തോ പരിമിതപ്പെടുത്താൻ കഴിയില്ലെന്നും മുഹമ്മദ് അലി അബ്ബാസ് പടിയത്ത് പറഞ്ഞു.

