Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
cancel

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ട്രിപ) ഒന്നാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് നസീർ മക്കി അധ്യക്ഷത വഹിച്ചു. ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ചെയർമാൻ ബിജു സ്റ്റീഫൻ ആശംസ നേർന്നു. കൃഷ്ണകുമാർ, വിനോദ് എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ.സാജു സ്വാഗതവും ട്രഷറർ ഷിബുരാജ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്മാരായ അമാനുള്ള, ഷാജഹാൻ, ജോ. സെക്രട്ടറി റസിയ, പ്രോഗ്രാം കൺവീനർ ശോഭ എന്നിവർ നേതൃത്വം നൽ്യകി.

ഓണസദ്യ, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, സംഗീതവിരുന്ന്, ഗാനമേള എന്നിവ ആഘോഷത്തെ മനോഹരമാക്കി. ട്രിപയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെയും നേട്ടങ്ങളുടെയും ആഘോഷമായി സംഗമം മാറി. പ്രവാസലോകത്ത് ജന്മനാടിന്റെ സ്നേഹവും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pravasi Association Onam Celebration
Next Story