പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് വാർഷികം
text_fieldsപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് വാർഷികം മന്ത്രി എ.കെ. ശശീന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് മൂന്നാം വാർഷികവും ഓണാഘോഷവും കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് സിറ്റിയിലെ ബ്ലൂം സ്റ്റാർ ഹോട്ടലിൽ ‘ഓണോത്സവം- 2025’ എന്ന പേരിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് രമേശ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശൈഖ ഇൻതിസാർ അസ്സബാഹ് മുഘ്യാതിഥി ആയി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, വനിത കോഓർഡിനേറ്റർ ആര്യ നിഷാദ് എന്നിവർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ വാർഷിക കലാപരിപാടിയിൽ നിന്ന്
അംഗങ്ങളുടെ നാടൻ കലാപരിപാടികൾ, സിംഫണി, പ്രതീക്ഷ മ്യൂസിക് ടീമിന്റെ ഗാനമേള, മാവേലി എഴുന്നള്ളത്തു, വടം വലി മത്സരം, അത്തപൂക്കള മത്സരം, ഓണസദ്യ എന്നിവ നടന്നു. ജനറൽ കൺവീനർ യോഗേഷ് കെ നായർ സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും പറഞ്ഞു.

