പ്ലസ് ടു, പത്താം ക്ലാസ് വിജയികളെ അനുമോദിച്ചു
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ അനുമോദന ചടങ്ങിൽ പ്ലസ് ടു, പത്താം ക്ലാസ് വിജയികൾ
കുവൈത്ത് സിറ്റി: പ്ലസ് ടു, പത്താം ക്ലാസ് വിജയികളെ തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു. പ്രസിഡന്റ് ജയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ്, റെജി കോരുത് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര സ്വാഗതവും ട്രഷറർ ബൈജു ജോസ് നന്ദിയും പറഞ്ഞു.
വിജയികൾക്ക് സി. രാധാകൃഷ്ണൻ മെമന്റോ നൽകി അനുമോദിച്ചു. ഷിജു ഓതറ, അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, സജി പൊടിയാടി, എബി തോമസ്, കെ.ആർ.സി. റജി ചാണ്ടി, സുജൻ ഇടപ്രാൽ, റജി കെ.തോമസ്, ഷെബി തോമസ്, മഹേഷ് ഗോപാലകൃഷ്ണൻ, ടിൻസി ഇടിക്കുള, ജെറിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

