കെ.എം.സി.സി മങ്കട മണ്ഡലം നോർക്ക അംഗത്വ കാമ്പയിൻ
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം നോർക്ക അംഗത്വ കാമ്പയിനിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി പ്രവർത്തകസമിതി യോഗവും നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു. ഫർവാനിയ ഫ്രണ്ട്ലൈൻ കെ.എം.സി.സി ഓഫീസിൽ നടന്ന യോഗം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് അജ്മൽ വേങ്ങര ഉദ്ഘാടനം ചെയ്തു. റാഫി ആലിക്കൽ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ അജണ്ട വിശദീകരിച്ചു. ജില്ല ഭാരവാഹികളായ ഇസ്മായിൽ കോട്ടക്കൽ, ഷാഫി ആലിക്കൽ എന്നിവർ ആശംസ നേർന്നു. മണ്ഡലത്തിൽ നിന്നും വിവിധ വിങ്ങുകളിലേക്ക് ചെയർമാൻ കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു. പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന സൗഹൃദ കുറിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ നറുക്കെടുപ്പും നടന്നു. മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് വാരിയെത്തൊടി സ്വാഗതവും ട്രഷറർ മഷ്ഹൂദ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

