Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് രാജ്യങ്ങളിൽ നോർക്ക സെന്ററുകൾ ആരംഭിക്കണം

text_fields
bookmark_border
ഗൾഫ് രാജ്യങ്ങളിൽ നോർക്ക സെന്ററുകൾ ആരംഭിക്കണം
cancel
camera_alt

വട്ടിയൂർക്കാവ്

കൃഷ്ണകുമാർ

പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ നോർക്ക സെന്ററുകൾ ആരംഭിക്കണം. പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരളത്തിലേക്ക് നേരിട്ട് എത്തേണ്ട സാഹചര്യം ഇതുവഴി പ്രവാസികൾക്ക് ഒഴിവാക്കാം.

തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, നിയമപരമായ വിഷയങ്ങൾ, രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, പെൻഷൻ-ക്ഷേമ പദ്ധതികൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രവാസികൾക്ക് സമയബന്ധിതമായ സഹായം ആവശ്യമാണ്. ഇത്തരം സേവനങ്ങൾ ലഭിക്കുന്നതിനായി കേരളത്തിലെ ഓഫീസുകളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

അതിനാൽ കുവൈത്ത് ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നോർക്കയുടെ സ്ഥിരം സെന്ററുകൾ ആരംഭിക്കുകയും, പ്രവാസികൾക്ക് ആവശ്യമായ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയും വേണം. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിനുള്ള സ്ഥിരം സംവിധാനമായി ഇത്തരം സെന്ററുകൾ മാറണം.

അതോടൊപ്പം, പ്രവാസികളുടെ ശബ്ദം കേരളത്തിന്റെ നയരൂപീകരണ വേദികളിൽ എത്തിക്കുന്നതിനായി രൂപീകരിച്ച ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതും അനിവാര്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങളും നിർദേശങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായി ലോക കേരള സഭക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണം.

പ്രവാസികളുടെ അനുഭവങ്ങളും നിർദേശങ്ങളും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയും, പ്രവാസി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുകയും വേണം. നോർക്ക സെന്ററുകളുടെ വിപുലീകരണവും ലോക കേരള സഭയുടെ തുടർപ്രവർത്തനവും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സർക്കാറിലെത്തിക്കുന്നതിന് സഹായകരമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NORKA centers should be established in Gulf countries
Next Story