മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം
text_fieldsകെ.എം.സി.സി ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സ്ഥാപക ദിനവും ഇഫ്താർ സ്നേഹസംഗമവും സംഘടിപ്പിച്ചു. ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.എം.സി.സി സ്റ്റേറ്റ് ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.
അസീസ് തിക്കോടി, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ,ഷുക്കൂർ ഏകരൂൽ, റഈസ് നടുവണ്ണൂർ, ശബാദ് അത്തോളി എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ ആബിദ് ഉള്ളിയേരി, സലീം ബാലുശ്ശേരി, ഹിജാസ് അത്തോളി, ഷംസീർ വള്ളിയോത്ത്, യുസുഫ് പൂനത്ത് എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി നൗഷാദ് കിനാലൂർ സ്വാഗതവും ട്രഷറര്‍ ഹർഷാദ് കായണ്ണ നന്ദിയും പറഞ്ഞു.

