മുഹബ്ബത്തെ റസൂൽ-2023 മേഖല പ്രചാരണ സമ്മേളനം
text_fields‘മുഹബ്ബത്തെ റസൂൽ’ ഫഹാഹീൽ മേഖല പ്രചാരണ സമ്മേളനത്തിൽ കെ.ഐ.സി ഇബാദ്
കൺവീനർ അബ്ദുറഹീം ഹസനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘മിത്തല്ല മുത്ത് റസൂൽ, ഗുണകാംക്ഷയാണ് സത്യദീൻ’ പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സെപ്റ്റംബർ 28, 29 തീയതികളിൽ അബ്ബാസിയയിൽ സംഘടിപ്പിക്കുന്ന ‘മുഹബ്ബത്തെ റസൂൽ-2023’ നബിദിന മഹാസമ്മേളനത്തിന്റെ ഫഹാഹീൽ മേഖല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. സൂഖ് അൽസബാഹ് ഓഡിറ്റോറിയത്തിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ഇല്യാസ് ബാഹസൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
കെ ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പ്രാർഥന നടത്തി. ഇബാദ് കൺവീനർ അബ്ദുറഹീം ഹസനി പ്രമേയപ്രഭാഷണം നടത്തി. അമീൻ മുസ്ലിയാർ, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, ഉവൈസ് മഷ്ഹൂർ, നാസർ കോഡൂർ, ശിഹാബ് മാസ്റ്റർ, ഹംസക്കുട്ടി, ആരിഫ് എന്നിവർ നേതൃത്വം നൽകി. മുസ്തഫ ദാരിമി സമാപന പ്രാർഥന നടത്തി. മേഖല സെക്രട്ടറി റഷീദ് മസ്താൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ഇസ്മായിൽ വെള്ളിയോത്ത് നന്ദിയും പറഞ്ഞു.

