സിറ്റി ക്ലിനിക്കിൽ വനിതകൾക്കായി മെഗാ പരിശോധന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: വനിത ദിനാചരണത്തിന്റെ ഭാഗമായി സിറ്റി ക്ലിനിക് ഗ്രൂപ് വനിതകൾക്കായി മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
കുവൈത്തിൽ താമസിക്കുന്ന എല്ലാ വനിതകൾക്കും മെഗാ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യസ്ഥിതി പരിശോധിക്കാം.
വെള്ളിയാഴ്ച സിറ്റി ക്ലിനിക്കിന്റെ ഖൈതാൻ ബ്രാഞ്ചിലാണ് ക്യാമ്പ്. രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന ക്യാമ്പ് അഞ്ചുവരെ തുടരും. സൗജന്യ കൺസൽട്ടേഷനൊപ്പം ലബോറട്ടറി സൗകര്യവും സ്കാനിങ്ങും ഉപയോഗപ്പെടുത്താം. 50 ശതമാനം സ്ത്രീകളും അസുഖം കൂടുമ്പോഴാണ് ഡോക്ടറെ സന്ദർശിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അവരുടെ പ്രാഥമിക പ്രതിബദ്ധത കുടുംബത്തിനും അവരുടെ ക്ഷേമത്തിനും ആയതിനാൽ ആരോഗ്യം അവരുടെ പട്ടികയിൽ അവസാനമാണ്. ഇതിനാലാണ് സ്ത്രീകൾക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നതെന്ന് സിറ്റി ക്ലിനിക് മാനേജ്മെന്റ് അറിയിച്ചു.
വിദഗ്ധ ഗൈനക്കോളജിസ്റ്റുകളായ ഡോ. സരിത, ഡോ. അംബിളി, ഡോ. സൂസൻ ഷീബ പോത്തൻ, ഡോ. സൂര്യദേവി എന്നിവരുടെ സേവനം ക്ലിനിക്കിലുണ്ട്. ബുക്കിങ്ങിനും വിവരങ്ങൾക്കും 1880020 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.

