മരിയൻ അഖണ്ഡ ജപമാല തീർഥാടന പോസ്റ്റർ പ്രകാശനം
text_fieldsമരിയൻ അഖണ്ഡ ജപമാല തീർഥാടന പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മരിയൻ അഖണ്ഡ ജപമാല തീർത്ഥാടനത്തിൻ്റെ പോസ്റ്റർ ഹോളി ഫാമിലി കോ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച്.ഇ. ബിഷപ്പ് ആൾദോ ബെറാർഡി ഒ.എസ്. എസ്.ടി പ്രകാശനം ചെയ്തു. ചടങ്ങിൽ മിഷൻ ഗ്ലോബൽ കോ-ഓർഡിനേറ്റർ, ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്, ജോഷി കുര്യൻ,ഷെൽജി ജെയ്ക്കബ്ബ്, ടിറ്റോ ജോസഫ്, മാത്യു കെ.എം, ദിൻകർ അബ്രഹാം, ജീനോ ആൻ്റണി, ഷീബ ജോബി, സുമ ലോറൻസ്, സോണിയ ദിൻകർ, കാഞ്ചന മരിയ, ആശ പ്രിൻസ്, ബിട്ടു അബ്രഹാം, ഷെറി വർഗ്ഗീസ് എന്നിവരും പങ്കെടുത്തു.
ഈ മാസം 23ന് രാവിലെ കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രലിൽ നിന്ന് കുർബാനയോടു കൂടി ആരംഭിക്കുന്ന തീർത്ഥാടനം അഹമ്മദി അറേബ്യൻ മാതാവിൻ്റെ മൈനർ ബസിലിക്കയിൽ നാലുമണിക്ക് നടക്കുന്ന ദിവ്യ കാരുണ്യ ആരാധനയോടു കൂടി സമാപിക്കും.
2023 ൽ ബിഷപ്പ് ആൾദോയുടെ ആശീർവാദത്തോടെ കുവൈത്തിൽ ആരംഭിച്ച കാത്തലിക് മിഷൻ ഏഴ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക് എന്ന് ലക്ഷ്യത്തെ മുൻനിർത്തിയാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

