ഹാരിസ് മങ്കടക്ക് യാത്രയയപ്പ് നല്കി
text_fieldsമെഹ്ബൂല: പ്രവാസ ജീവിതം മതിയാക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ കേന്ദ്ര ഖുര്‍ആന്‍ ആൻഡ് ഹദീസ് ലേണിങ് സ്കൂള്‍ സെക്രട്ടറിയും മെഹ്ബൂല യൂനിറ്റ് പ്രസിഡൻറുമായ ഹാരിസ് മങ്കടക്ക് ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്കി. കെ.എൻ.എം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി നദ്വി, സെക്രട്ടറി എം. അബ്ദുറഹ്മാന് സലഫി എന്നിവര്‍ ഉപഹാരം കൈമാറി. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ കേന്ദ്ര ക്യൂ.എൽ.എസ്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, അബൂഹലീഫ, അബ്ബാസിയ ശാഖ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഹാരിസ് കുവൈത്തില്‍ നാസര്‍ സ്പോർട്സ് കമ്പനിയിലെ ഡിപാര്‍ട്ട്മെൻറ് സീനിയര്‍ സൂപ്രവൈസറായിരുന്നു. സംഗമത്തില്‍ ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് കൊടുവള്ളി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹ്മാന് അടക്കാനി, വി.എ. മൊയ്തുണ്ണി, ജോ. സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
