ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണി; വൈദ്യുതി മുടങ്ങാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ജോലികൾ ഈ മാസം ഒമ്പതുവരെ തുടരും. അറ്റകുറ്റപ്പണികൾ നിർദിഷ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കത്തിന് ഇടയാക്കുമെന്നും അറിയിച്ചു. അറ്റകുറ്റപ്പണികൾ രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്നും നാല് മണിക്കൂർ നീളുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
ജോലിയുടെ സ്വഭാവവും വ്യവസ്ഥകളും അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടാം. വൈദ്യുതി മുടക്ക പ്രദേശങ്ങളെയും സമയങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി മെയിന്റനൻസ് ഷെഡ്യൂൾ ശ്രദ്ധിക്കാനും ഉപഭോക്താക്കളോട് മന്ത്രാലയം ഉണർത്തി.

