സ്നേഹവാത്സല്യം വാട്സ്ആപ് ഗ്രൂപ് ‘വാത്സല്യനിലാവ്’
text_fieldsലുലു എക്സ്ചേഞ്ച് കുവൈത്ത് 14ാം വർഷിക ഭാഗമായി പ്രത്യേക ജേഴ്സി പുറത്തിറക്കുന്നു
കുവൈത്ത് സിറ്റി: സ്നേഹ വാത്സല്യം വാട്സ്ആപ് ഗ്രൂപ് ‘വാത്സല്യനിലാവ്’ എന്ന പേരിൽ മീറ്റപ്പ് സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഹാളിൽ നടന്ന പരിപാടി എ.കെ.ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിലെ മെമ്പർമാരും ക്ഷണിക്കപ്പെട്ട അതിഥികളുമായി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
സ്നേഹവാത്സല്യം വാട്സ്ആപ് ഗ്രൂപ് ‘വാത്സല്യനിലാവ്’ മീറ്റപ്പിൽ
ഗ്രൂപ് രക്ഷാധികാരി ഷാജഹാൻ സ്വാഗതവും അഡ്മിനും പ്രസിഡന്റുമായ സുഭാഷ് നന്ദിയും പറഞ്ഞു. ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. സെക്രട്ടറി ഷീബ ജോൺ, ട്രഷറർ ജോയ്, അഡ്മിൻമാരായ സക്കീർ, സിബി, ഗീതു, സുബൈർ, കോഓഡിനേറ്റർ സുധീഷ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

