കുവൈത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടർന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ ഇത്തരം നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു.
അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ട്രാഫിക് നിയമപ്രകാരം പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് യാത്രികരുടെ ജീവനു ഭീഷണിയാണെന്നും സൂചിപ്പിച്ചു. വരും ദിവസങ്ങളിലും രാജ്യത്ത് കർശന പരിശോധന തുടരാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

