കൊളംബിയക്ക് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനത്തിൽ കൊളംബിയക്ക് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോക്ക് കുവൈത്തിന്റെ ആശംസകൾ അറിയിച്ച് സന്ദേശമയച്ചു.
കൊളംബിയൻ പ്രസിഡന്റിന് നിത്യമായ ആരോഗ്യവും ക്ഷേമവും അദ്ദേഹത്തിന്റെ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസ സന്ദേശത്തിൽ അമീർ നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ കൊളംബിയൻ പ്രസിഡന്റിനും രാജ്യത്തിനും ജനങ്ങൾക്കും ക്ഷേമവും പുരോഗതിയും നേർന്നു.

