Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റാൾമെന്റിന് ഫോൺ വാങ്ങി മറിച്ചു വിൽപന; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
ഇത്തരം നടപടികൾ കണ്ടെത്തിയാൽ വാണിജ്യ ലൈസൻസുകൾ പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യും
ഇൻസ്റ്റാൾമെന്റിന് ഫോൺ വാങ്ങി മറിച്ചു വിൽപന; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
cancel

കുവൈത്ത് സിറ്റി: ഇൻസ്റ്റാൾമെന്റ് വഴി വാങ്ങുന്ന ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങി പണം കൈമാറുന്ന വ്യക്തികൾ, കടകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവയുമായി ഇടപാടുകൾ നടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഇൻസ്റ്റാൾമെന്റ്, പണം പിന്നീട് നൽകാവുന്ന ടെലികോം സേവന പാക്കേജുകൾ എന്നിവ വഴി വാങ്ങുന്ന ഉപകരണങ്ങൾ കൈമാറുമ്പോൾ ഉടൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രൊമോട്ടർമാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. തങ്ങൾക്ക് യഥാർത്ഥത്തിൽ ലഭിച്ച തുകയേക്കാൾ വളരെ ഉയർന്ന തുക രേഖപ്പെടുത്തിയ പേപ്പറുകളിൽ ഒപ്പിടാൻ ചിലർ ഉപഭോക്താക്കളെ പ്രേരിപ്പിക്കാറുമുണ്ട്. ഇത് അവരെ വിവിധ നിയമലംഘനങ്ങൾക്കും കോടതി നടപടികൾക്കും വിധേയരാക്കുമെന്നും ഉണർത്തി.

ക്രിമിനൽ നടപടികൾക്ക് വിധേയരാകാതിരിക്കുന്നതിനും, അമിതമായ പലിശ ഈടാക്കൽ, തട്ടിപ്പുകൾ, വഞ്ചനകൾ എന്നിവക്ക് ഇരയാകാതിരിക്കുന്നതിനും, ഇത്തരം പദ്ധതികളുടെ നടത്തിപ്പുകാരുമായി ഇടപാടുകൾ നടത്തരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ അതിനൊരു ഉപകരണമായി മാറുകയോ ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനും, അവക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയിലെയും നിയന്ത്രണ വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരം നടപടികൾ കണ്ടെത്തിയാൽ വാണിജ്യ ലൈസൻസുകൾ പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യും. കടകൾ അടച്ചുപൂട്ടും, ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികളും സ്വീകരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Warns Installment Phone Scams
Next Story