കുവൈത്തിൽ രണ്ടേകാൽ ലക്ഷം ദീനാറിന്റെ മയക്കുമരുന്ന് പിടികൂടി
text_fieldsകുവൈത്തിൽ പിടികൂടിയ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ 2.2 ലക്ഷം ദീനാർ മയക്കുമരുന്ന് പിടികൂടി. നാല് കുവൈത്തികളെയും നാല് വിദേശികളെയും അറസ്റ്റ് ചെയ്തു. 50 കിലോ ഹഷീഷ്, 25000 ലിറിക ഗുളികകൾ, അഞ്ച് കിലോ ഷാബു, ഒരു കിലോ കെമിക്കൽ മയക്കുമരുന്ന്, 2000 കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയവയാണ് വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത്.
പ്രതികളെയും തൊണ്ടിമുതലും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷം നിരവധി തവണയാണ് രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് അധികൃതരും വിഫലമാക്കിയത്.

