തീപിടിത്ത ദുരന്തം; പ്രവാസി ലീഗൽ സെൽ പരിക്കേറ്റവരെ സന്ദർശിച്ചു
text_fieldsപ്രവാസി ലീഗൽ സെൽ അംഗങ്ങൾ പരിക്കേറ്റയാളെ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: തീപിടിത്ത ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ ആശുപത്രിയിൽ സന്ദർശിച്ചു. അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് നിയമപരമായ സേവനങ്ങൾ കുവൈത്തിലും നാട്ടിലും ഉറപ്പാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.
ബാബു ഫ്രാൻസിസ്, ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത്, മറ്റു ഭാരവാഹികളായ ചാൾസ് പി. ജോർജ്, ബാബു സി, കിരൺ രാജഗോപാൽ, അഖിൽ എന്നിവരാണ് ആശുപത്രിലെത്തിയത്. ദുരന്തത്തിൽ മരിച്ചവരുടെയുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായങ്ങൾ വേഗത്തിൽ ലഭിക്കാനാവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു.

