കസ്റ്റംസ് വ്യാജ ഉൽപന്നങ്ങൾ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പരിശോധനയിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പിടികൂടി. 5600 പേനകളും 600 വസ്ത്രങ്ങളുമാണ് പിടികൂടിയത്. ഗൾഫ് രാജ്യത്തുനിന്ന് എയർ കാർഗോയിൽ എത്തിയ ഉൽപന്നങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയപ്പോളാണ് വ്യാജ ബ്രാൻഡുകളാണെന്ന് വ്യക്തമായത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി. പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

