Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് എലത്തൂർ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്.
ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗവും കെ.ഐ.ജി ഒരുമ അംഗവുമായിരുന്നു.
ഫർവാനിയയിലായിരുന്നു താമസം. പിതാവ്: അബ്ദുറഹ്മാൻ (കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ). മാതാവ്: നസീമ. ഭാര്യ: നജ്ല. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Next Story

