കെ.എം.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.എഫ് മെഡിക്കൽ ക്യാമ്പിൽ ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്ത് (കെ.എം.എഫ്) വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് സി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. കല കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.
കെ.എം.എഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സ്വാഗതം പറഞ്ഞു. ഡോ. ജുനൈദ് ഖാദർ ആരോഗ്യ പരിപാലന മാർഗനിർദേശങ്ങൾ നൽകി. കെ.എം.എഫ് അബ്ബാസിയ യൂനിറ്റ് ജോയന്റ് സെക്രട്ടറി അജയ് ലഘു ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, മുൻ വൈസ് പ്രസിഡന്റ് ഡോ. രംഗൻ, മധു വിജയൻ തുടങ്ങിയവർ ആശംസ നേർന്നു.
പ്രാഥമിക രക്തപരിശോധനയും ഇ.സി.ജി ഉൾപ്പെടെ മറ്റ് സംവിധാനങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. വഫ്ര മേഖലയിലെ തൊഴിലാളികളടങ്ങുന്ന വലിയൊരു വിഭാഗം ക്യാമ്പ് പ്രയോജനപ്പെടുത്തി. കെ.എം.എഫ് കേന്ദ്ര കമ്മിറ്റി അംഗവും വഫ്ര മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്ററുമായ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

