കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ കെ.എം.സി.സി ഒാഫിസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ മുസ്തഫ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസർ മുജീബ് നിറമരുതൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ഷുക്കൂർ നിരീക്ഷകനായിരുന്നു.
ഭാരവാഹികൾ: ഫഹദ് പൂങ്ങാടൻ (പ്രസി), സലീം പരപ്പനങ്ങാടി (ജന.സെക്ര), സമീർ ചെട്ടിപ്പടി (ട്രഷ), മുസ്തഫ പരപ്പനങ്ങാടി, അയ്യൂബ് പാലച്ചിറമാട്, ഷെരീഫ് തിരൂരങ്ങാടി, ആബിദ് സി.പി. പുതുപ്പറമ്പ് (വൈ. പ്രസി), ഹുസൈൻ തടത്തിൽ, മൻസൂർ ചെട്ടിയാംകിണർ, ആബിദ് ചുള്ളിപ്പാറ, മുഹമ്മദ് കുട്ടി (സെക്ര), ഇല്ല്യാസ് വെന്നിയൂർ, മുസ്തഫ പരപ്പനങ്ങാടി, സലാം ചെട്ടിപ്പടി, അയ്യുബ് പുതുപ്പറമ്പ്, സമീർ ചെട്ടിപ്പടി (ജില്ല കൗൺസിലർ).

