കെ.എം.സി.സി മലപ്പുറം വിദ്യാഭ്യാസ സഹായ വിതരണം
text_fieldsകുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ ഫണ്ട് സമർപ്പണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ ഫണ്ട് സമർപ്പണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ജില്ലയിലെ അർഹരായ 32 കുവൈത്ത് കെ.എം.സി.സി അംഗങ്ങളുടെ മക്കൾക്കാണ് സഹായം നൽകുന്നത്. ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ട്രഷറർ അയ്യൂബ് പുതുപ്പറമ്പിൽ, സെക്രട്ടറി ശറഫു കുഴിപ്പുറം, ഷമീർ മേക്കാട്ടയിൽ, ഷമീർ വളാഞ്ചേരി, സിദ്ദീഖ് വണ്ടൂർ, ഹസൻ കൊട്ടപ്പുറം, നജ്മുദ്ദീൻ ഏറനാട്, അയ്യൂബ് തിരൂരങ്ങാടി, മഹമൂദ് ഏറനാട്, നാസർ മേൽമുറി, ഹംസ വണ്ടൂർ, ജില്ല മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു.

