കെ.എം.സി.സി കാസർകോട് കമ്മിറ്റി കമ്പ്യൂട്ടർ കോഴ്സ് പ്രവേശനോത്സവം
text_fieldsകെ.എം.സി.സി കാസർകോട് കമ്മിറ്റി കമ്പ്യൂട്ടർ കോഴ്സ് പ്രവേശനോത്സവം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി മാസാന്ത കമ്പ്യൂട്ടർ കോഴ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചടങ്ങ് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു. മുജീബ് മൂടാൽ പ്രവേശനോത്സവ സന്ദേശം നൽകി. ‘ആധുനിക യുഗത്തിൽ കമ്പ്യൂട്ടർ വിജ്ഞാനത്തിന്റെ പ്രസക്തി’എന്ന വിഷയത്തിൽ ജില്ല സെക്രട്ടറി റഫീഖ് ഒളവറ പ്രബന്ധമവതരിപ്പിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഉപദേശക സമിതി അംഗം ഇസ്മായിൽ ബേവിഞ്ച, ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റുമാരായ സുഹൈൽ ബല്ല, അബ്ദുള്ള കടവത്ത്, കബീർ തളങ്കര മണ്ഡലം ഭാരവാഹികളായ ഹാരിസ് മുട്ടുന്തല, അസീസ് തളങ്കര, ഫിറോസ് തൃക്കരിപ്പൂർ, ഹസ്സൻ തഖ്വ എന്നിവർ സംസാരിച്ചു.
ജില്ല മണ്ഡലം ഭാരവാഹികളായ ഉമ്മർ ഉപ്പള, മുഹമ്മദലി ബദരിയാ, റസാഖ് ചെമ്മനാട്, അഷ്റഫ് കോളിയടുക്കം, അബ്ദുള്ള ബത്തേരി, അസ്ലം പരപ്പ, നിയാസ് തളങ്കര, മുസമ്മിൽ അതിഞ്ഞാൽ, സി.പി.അഷ്റഫ്, സലാം കൈതക്കാട്, ഷാജഹാൻ തിരുവനന്തപുരം, കെ.ടി.ഫിയാസ്, റഷീദ് പെരുവണ എന്നിവർ സംബന്ധിച്ചു. കാസർകോട് ജില്ല സെക്രട്ടറി മുത്തലിബ് തെക്കേക്കാട് സ്വാഗതവും ട്രഷറർ കുത്തുബുദ്ദീൻ ബെലക്കാട് നന്ദിയും പറഞ്ഞു.

