കെ.എം.സി.സി ‘അൽ മുസാഅദ്’ ധനസമാഹരണത്തിന് തുടക്കം
text_fieldsകെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ‘അൽ മുസാഅദ്’ പദ്ധതി ധനസമാഹരണത്തിന് സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശൂർ തങ്ങൾ തുടക്കം കുറിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി പൂക്കോയ തങ്ങൾ പാലിയേറ്റിവ് കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന ‘അൽ മുസാഅദ്’ പദ്ധതിയുടെ ധനസമാഹരണം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശൂർ തങ്ങളിൽനിന്ന് കൺവീനർ കബീർ തളങ്കര തുക സ്വീകരിച്ച് തുടക്കം കുറിച്ചു. കാസർകോട് മണ്ഡലം പരിധിയിലെ 154 വാർഡുകൾക്കും പ്രയോജനം കിട്ടുന്ന രീതിയിൽ മെഡിക്കൽ ബെഡ്, വീൽചെയർ, എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ നൽകുന്നതാണ് ‘അൽ മുസാഅദ്’ പദ്ധതി.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വെള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജില്ല പ്രസിഡന്റ് റസാഖ് അയൂർ, ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് ഒളവറ, ട്രഷറർ ഖുതുബിദ്ദീൻ, വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത്, സെക്രട്ടറി ഖാലിദ് പള്ളിക്കരെ, മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ, സെക്രട്ടറി നിയാസ് തളങ്കര, ഹാരിസ് മുട്ടുന്തല എന്നിവർ സംബന്ധിച്ചു.

