കെ.കെ.എം.എ കണ്ണൂർ ജില്ല പ്രവർത്തക സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി ജനറൽ ബോഡിയോഗം കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടത്തി. രക്ഷധികാരി അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ വി.വി. അബ്ദുൽ സലാം നിയന്ത്രിച്ചു.
ജില്ല സെക്രട്ടറി ഖാലിദ് മംഗള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്. ഹസ്സൻ കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.കെ.എം.എ വൈസ് ചെയര്മാന് അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികൾ: ടി.എം. ഇസ്ഹാഖ് (പ്രസിഡൻറ്), ഖാലിദ് മംഗള ( ജനറൽ സെക്രട്ടറി) സി.എച്ച്. ഹസ്സൻ കുഞ്ഞി (ട്രഷറർ), വി.വി. അബ്ദുൽ സലാം, യൂസുഫ് നൂഞ്ഞേരി, അബ്ദുൽ കാദർ മൗലവി (വൈസ് പ്രസിഡൻറുമാര്‍) വാഹിദ്, പി.പി. റഫീഖ്, കെ.പി. ഷുകൂർ (സെക്രട്ടറിമാര്‍).
സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് കെ.കെ. കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി സലീം അറക്കൽ, സംസ്ഥാന ട്രഷറർ സുബൈർ ഹാജി, പി.എം. ശരീഫ്, മഹമൂദ് പെരുമ്പ എന്നിവർ സംസാരിച്ചു.
അബ്ദുൽ ഫത്താഹ് തയ്യിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഖാലിദ് മംഗള നന്ദി പറഞ്ഞു.

