കെ.ജെ.പി.എസ് സൗഹൃദസംഗമം
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് സൗഹൃദസംഗമം താരിഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് വഫ്ര ഫാം റിസോർട്ടിൽ ബദർ അൽ സമയുടെ സഹകരണത്തോടെ സൗഹൃദസംഗമം സംഘടിപ്പിച്ചു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പ്രതിനിധി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലിം രാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം പറഞ്ഞു. ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറി ജയൻ സദാശിവൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ വാഹിദ് നന്ദി പറഞ്ഞു. ബിജു തിക്കോടി, ഷാജി സാമുവൽ, ലിജു അച്യുതൻ, ദേവിക വിജികുമാർ, വിനായക് വർമ, ഉഷാകുമാരി, സനീഷ്, സലീൽ വർമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യ പരിപാടികൾക്ക് മിഴിവേകി. ബൈജു മിഥുനം, സംഗീത്, ടി.ഡി. ബിനിൽ, പ്രമീൾ പ്രഭാകരൻ, ഡോ. സുബു തോമസ്, വർഗീസ് വൈദ്യൻ, റെജി മത്തായി, സന്തോഷ്, സിബി ജോസഫ്, രഞ്ജന ബിനിൽ, രാജിമോൾ, ലാജി എബ്രഹാം, സജീവ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

