കെ.ഐ.ജി ഫഹാഹീൽ ഏരിയ ഇസ്റാഅ് മിഅ്റാജ് പഠനസംഗമം
text_fieldsകെ.ഐ.ജി ഫഹാഹീൽ ഏരിയ ഇസ്റാഅ് മിഅ്റാജ് പഠനസംഗമം
ഫഹാഹീൽ: കേരള ഇസ്ലാമിക് ഗ്രൂപ് ഫഹാഹീൽ ഏരിയ ‘ഇസ്റാഅ് മിഅ്റാജ് അനുഗ്രഹങ്ങൾ നിറഞ്ഞ അത്ഭുത യാത്ര’ തലക്കെട്ടിൽ പഠന സംഗമം സംഘടിപ്പിച്ചു. ദൈവം സഹായത്തിനുണ്ട് എന്നത് വിശ്വാസിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ ഊർജം നൽകുന്നതുമാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച് നിയാസ് ഇസ്ലാഹി പറഞ്ഞു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ ആർ.പി. അബ്ദുശുക്കൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് ഐ.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ്.എ.പി. ഷറഫുദ്ദീൻ സ്വാഗതവും കൺവീനർ സമീർ മുഹമ്മദ് കോക്കൂർ നന്ദിയും പറഞ്ഞു.
കേന്ദ്ര സെക്രട്ടറി സാബിക് യൂസുഫ്, ഏരിയ ട്രഷറർ സി.കെ. അഹ്മദ്, കെ.വി. ഫവാസ്, എം.കെ. ഗഫൂർ, സനോജ് സുബൈർ, അബ്ദുല്ല ഫൈസൽ, ജലീൽ ആലുവ, അസ്ലം പാനൂർ, അഹ്മദ് സാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

