വഖഫ് ഭേദഗതി നിയമം; കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രതിഷേധ സംഗമം
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരെ കെ.ഐ.ജി ഫഹാഹീൽ ഏരിയ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ
പി.പി. അബ്ദുൽ റസാഖ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുസ്ലിംകളുടെ ഉൻമൂലനത്തിന് വഴിയൊരുക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള ഇസ്ലാമിക ഗ്രൂപ് (കെ.ഐ.ജി) ഫഹാഹീൽ ഏരിയ പ്രതിഷേധ സംഗമം നടത്തി. ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ‘ഇസ്ലാമിലെ വഖഫ്’ എന്ന വിഷയത്തിൽ സംസാരിച്ചു.
ലോകത്തുടനീളം മുസ്ലിം സമുദായത്തിന്റെ വളർച്ചയിൽ വഖഫ് സ്വത്തുക്കളുടെ നിർണായക സ്വാധീനമുണ്ട്. വഖഫിന്റെ ഗുണഭോക്താക്കൾ മുഴുവൻ മനുഷ്യരുമാണെന്നും അദ്ദേഹം പറഞ്ഞു. പി.പി. അബ്ദുൽ റസാഖ് ‘വഖഫ് നിയമ ഭേദഗതിയുടെ രാഷ്ട്രീയ മാനങ്ങൾ’ എന്ന വിഷയത്തിൽ സംഭാഷണം നിർവഹിച്ചു.
പ്രതിഷേധ സംഗമ സദസ്സ്
ഹിന്ദുത്വ ഗവൺമെന്റിന്റെ മുസ്ലിം വിദ്വേഷ രാഷ്ട്രീയത്തിന്റെയും വംശീയ ഉന്മൂലന പദ്ധതികളുടെയും ഭാഗമാണ് പുതിയ വഖഫ് നിയമമെന്നും മതവും ജാതിയും നോക്കാതെ ഒറ്റക്കെട്ടായി ഇതിനെ എതിർത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് മെംബർ ജുമാൻ സ്വാഗതവും ഉസാമ അബ്ദുൽ റസാഖ് സമാപനവും നിർവഹിച്ചു. സാദിഖ് ഖിറാഅത്ത് നടത്തി. ഷറഫുദ്ദീൻ, ഷിബിൻ, നവാസ്, ഡാനിഷ് മുഹമ്മദ് , വാജിദ്, കെ.വി. ഫവാസ് എന്നിവർ നേതൃത്വം നൽകി.

