കെ.ഐ.ജി ഫഹാഹീൽ ഏരിയ പിക്നിക്
text_fieldsകെ.ഐ.ജി ഫഹാഹീൽ ഏരിയ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫഹാഹീൽ ഏരിയയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി വഫ്ര ഫാം ഹൗസിൽ പിക്നിക് സംഘടിപ്പിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ സ്ത്രീകളും, കുട്ടികളും പുരുഷന്മാരും ഉൾപ്പടെ നൂറോളം ആളുകൾ പങ്കെടുത്തു. വിവിധങ്ങളായ കലാ വൈജ്ഞാനിക മത്സരങ്ങളും ഗെയിമുകളും സംഗമത്തിൽ ആവേളം തീർത്തു.മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.ഐ.ജി ഏരിയ പ്രസിഡന്റ് കെ.എ. അബ്ദുൽ ജലീൽ, നിയാസ് ഇസ്ലാഹി, ശറഫുദ്ദീൻ എസ്.എ.പി,ഫവാസ്, നസീം, സമീർ മുഹമ്മദ്, സനോജ് സുബൈർ, ഷഹന നസീം, സുമയ്യ നിയാസ്, അഫീഫ ഉസാമ, ജസ്ന ബാസിൽ, സമിയത്ത് യൂനുസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.പിക്നിക്കിന് കൺവീനർ സനോജ് സുബൈർ, കോഡിനേറ്റർ സമീർ മുഹമ്മദ് കോക്കൂർ, സഫവാൻ, ആർ.പി.അബ്ദുൽ ഷുക്കൂർ, മുഖ്താർ, ഐ.കെ.ഗഫൂർ, സി.കെ. അഹമ്മദ്,, സാബിക് യൂസഫ്, റമീസ് ചാലാട്ടി, ബാസിൽ സലിം, ഷിബിൻ, ഡാനിഷ് ജുമാൻ, ശുഐബ്, അബ്ദുല്ല ഫൈസൽ എന്നിവർ നേതൃത്വം നൽകി.

