കെ.ഐ.സി മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsകെ.ഐ.സി ‘ഇയാദ’ മെഡിക്കൽ ക്യാമ്പ് സമാപനം ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ‘ഇയാദ’ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷ ഭാഗമായി മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഫഹാഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ സമാപന പരിപാടി ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം മൗലവി വാണിയന്നൂർ പ്രാർഥന നിർവഹിച്ചു. മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ മുഖ്യാതിഥിയായി. ക്യാമ്പിൽ പങ്കെടുത്തവർക്ക് മെട്രോയുടെ ആരോഗ്യ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കെ.ഐ.സി കേന്ദ്ര നേതാക്കൾ, ഫഹാഹീൽ, മഹ്ബൂല മേഖല നേതാക്കൾ, വിഖായ അംഗങ്ങൾ എന്നിവർ പരിപാടികൾ ഏകോപിച്ചു. ഫാസിൽ കരുവാരകുണ്ട് സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

