കെ.ഡി.എ ഓണം-ഈദ് ആഘോഷം ഒക്ടോബറിൽ
text_fieldsകെ.ഡി.എ ഓണം-ഈദ് ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓണം-ഈദ് ആഘോഷം ഒക്ടോബർ 13ന് നടക്കും. രാവിലെ 9.30 മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് ആഘോഷം. പരിപാടിയുടെ പോസ്റ്റർ ജനറല്‍ കൺവീനർ ടി.കെ. അബ്ദുൽ നജീബ് സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫിനു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ടി.എസ്. രേഖ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ സെപ്റ്റംബർ 25ന് മുമ്പ് 51109004/97462488/97487608 എന്നീ നമ്പറുകളിലോ ഏരിയ പ്രസിഡന്റുമായോ അസോസിയേഷൻ ഇ-മെയിലിലോ ബന്ധപ്പെടണം.
ആഘോഷ നടത്തിപ്പിന് 71 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ടി.കെ. അബ്ദുൽ നജീബ് (ജന. കൺ.), ടി.എസ്. രേഖ, കെ.വി. താഹ (ജോ. കണ്.), റഷീദ് കുനിച്ചിക്കണ്ടി (പ്രോഗ്രാം), സി. ഹനീഫ് (സ്പോൺസർഷിപ്), നിജാസ് കാസിം (സ്റ്റേജ്), അനിൽകുമാർ (ഫുഡ്), കെ.വി. ഷാജി (റിസപ്ഷൻ), ഷാഫി കൊല്ലം (വളന്റിയർ).

