പുഷ്പന് കല കുവൈത്ത് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു
text_fieldsകല കുവൈത്ത് യോഗത്തിൽ സജി തോമസ് മാത്യു
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിജോയ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ആർ. നാഗനാഥൻ, ടി.വി. ഹിക്മത്ത്, ജെ.സജി, നവീൻ, തോമസ് സെൽവൻ, രഞ്ജിത്ത്, അൻസാരി കടക്കൽ, സി. രജീഷ്, എം.പി. മുസഫർ, ദേവീ സുഭാഷ്, ആശാലത ബാലകൃഷ്ണൻ, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു.
കല കുവൈത്ത് പ്രവർത്തകരും പൊതു സമൂഹത്തിൽ നിന്നുമായി നൂറുകണക്കിന് ആളുകളും പരിപാടിയിൽ പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യുവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു.

