കല കുവൈത്ത് മാതൃഭാഷ സമിതി അധ്യാപക പരിശീലനം
text_fieldsകല കുവൈത്ത് മാതൃഭാഷ സമിതി അധ്യാപക പരിശീലന ക്ലാസിൽ വിനോദ് കെ. ജോൺ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് മാതൃഭാഷ സമിതി മാതൃഭാഷ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് പി.വി. പ്രവീൺ അധ്യക്ഷത വഹിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ. ജോൺ ക്ലാസുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം അനിൽകുമാർ ക്ലാസെടുത്തു.
കല ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ നന്ദിയും പറഞ്ഞു. കല കുവൈത്ത് 35 വർഷങ്ങളായി സൗജന്യ മാതൃഭാഷ പഠന പദ്ധതി നടത്തിവരുന്നുണ്ട്. ഈ വർഷത്തെ മലയാളം ക്ലാസുകൾ ആരംഭിച്ചതായും സംഘാടകർ അറിയിച്ചു. 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ആശയം മുന്നോട്ടുവെച്ചു 1990 ൽ ആരംഭിച്ച ദൗത്യത്തിൽ ഇതുവരെ പതിനായിരക്കണക്കിന് കുട്ടികൾ മലയാള ഭാഷാപഠനം പൂർത്തിയാക്കി.

