കല കുവൈത്ത് ‘ബാലകലാമേള’ രജിസ്ട്രേഷൻ ഏപ്രിൽ 25വരെ
text_fieldsകുവൈത്ത് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഇന്ത്യൻ സ്കൂളുകൾ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ‘ബാലകലാമേള 2024’ൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 25വരെ. മേയ് മൂന്നിന് രാവിലെ എട്ടു മുതൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ് ഡാൻസ്, ഫാൻസി ഡ്രസ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്, റെസിറ്റേഷൻ, ഇലോക്യൂഷൻ, എസ്സെ റൈറ്റിഗ്, സ്റ്റോറി ടെല്ലിങ് തുടങ്ങി 15 മത്സര ഇനങ്ങളാണ് ഉള്ളത്. വിവരങ്ങൾക്ക്- 66174811, ഫഹാഹീൽ 67645994, അബുഹലീഫ 90078510, അബ്ബാസിയ 99154202, സാൽമിയ 60675760.

