Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല കുവൈത്ത് അബ്ബാസിയ മേഖല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

text_fields
bookmark_border
കല കുവൈത്ത് അബ്ബാസിയ   മേഖല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം
cancel
camera_alt

കല കുവൈത്ത് അബ്ബാസിയ മേഖല പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ സമ്മാനം കൈമാറുന്നു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്റ ടർഫ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരം ജെ.സജി ഉദ്ഘാടനം ചെയ്തു.

അബ്ബാസിയ മേഖല പ്രസിഡന്റ് രാജേഷ് ശേഖർ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, കായിക വിഭാഗം സെക്രട്ടറി അശോകൻ കൂവ എന്നിവർ ആശംസകൾ നേർന്നു. മേഖല എക്സിക്യൂട്ടീവ് അംഗം പി.വി.ശ്രീജിത്ത് ചടങ്ങിൽ സന്നിഹിതനായി.

മേഖലയിലെ 30 യൂണിറ്റുകളിൽ നിന്നായി 46 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അബ്ബാസിയ ബി യൂണിറ്റ് ഒന്നാം സ്ഥാനവും അബ്ബാസിയ കെ യൂണിറ്റ് ബി ടീം റണ്ണേഴ്‌സ് അപ്പ് സ്ഥാനവും കരസ്ഥമാക്കി. അബ്ബാസിയ എഫ് സൗത്ത് യൂണിറ്റ് ആശാൻ എഫ്.സി ടീമംഗം എഡ്വിൻ ജോജുവിനെ മത്സരത്തിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്തു. കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ജോ. സെക്രട്ടറി പി.വി.പ്രവീൺ, അബ്ബാസിയ മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ ജെബിൻ എബ്രഹാം നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kala Kuwait Abbasiya Region Penalty Shootout Competition
Next Story